വീട് വൃത്തിയാക്കാൻ നാരങ്ങ മാത്രം മതി

 
നാരങ്ങ കൊണ്ടുള്ള ഉപയോഗങ്ങൾ പലതാണ്. ഭക്ഷ യോഗ്യവും അല്ലാതെയും നാരങ്ങ കൊണ്ടുള്ള പ്രയോജനങ്ങൾ ഏറെയാണ്. അടുക്കളയിലേയും ഗ്യാസ് സ്റ്റൗവിലേയും സ്ഥിരം വില്ലനായ കറ കളയാൻ നാരങ്ങ ഒന്ന് മതി. വീട്ടിലെ സിങ്ക് വൃത്തിയാക്കാൻ നാരങ്ങ നീരൊഴിച്ച് കുറച്ചു സമയങ്ങൾക്ക് ശേഷം കഴുകിക്കളയുക.
വെള്ളി പോലെ തിളങ്ങുന്നത് കാണാം. വസ്ത്രത്തിൽ പഴച്ചാറുകളോ മറ്റോ വീണ് കറയുണ്ടെങ്കിൽ അൽപ്പം നാരങ്ങ നീര് പുരട്ടി കഴുകുക. പച്ചക്കറികള്‍ അരിഞ്ഞു കറപിടിച്ച പലകയിൽ നാരങ്ങനീരും ഉപ്പു ചേ‍ർത്ത് തുടച്ചാൽ കറ ഇളകും. കസേരകളിലും മേശകളിലും പിടിച്ച കറകൾ അകലാൻ അൽപ്പം നാരങ്ങനീരിൽ തുണിമുക്കി തുടച്ചാൽ മതിയാകും. അതു പോലെ പഴങ്ങളിലെ പുഴുക്കുത്തുകൾ മാറ്റാൻ നാരങ്ങനീര് സ്പ്രേ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *