വീട് 20 ലക്ഷം രൂപയ്ക്ക് പുതുക്കിപ്പണിതപ്പോള്‍

കാലം മാറുന്നതിനനുസരിച്ച് ട്രെന്‍ഡിങ് മാറുന്ന കാര്യത്തില്‍ വീടുകളും മുന്നിലാണ്. പത്തു വര്‍ഷം മുമ്പത്തെ ഡിസൈനോ ആര്‍ക്കിടെക്ചറോ ആകില്ല ഇന്ന് തിരഞ്ഞെടുക്കുന്നത്. ഈ മാറ്റം കൊണ്ടുതന്നെയാണ് പലരും വീട് പുതുക്കിപ്പണിയാന്‍ തീരുമാനിക്കുന്നതും. ഇത്തരത്തില്‍ ഇരുപതു വര്‍ഷം മുമ്പ് നിര്‍മിച്ചൊരു വീട് നവീകരിച്ച് അതിശയിപ്പിക്കുന്ന മാറ്റം കൈവരിച്ചിരിക്കുകയാണ്.

ചാലക്കുടിയിലുള്ള അജയന്‍ ജോര്‍ജിന്റെ മേനോത്ത് വീടാണിത്. ഇരുപതു ലക്ഷം രൂപയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കൂടി ചിലവായത്. 1000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചതായിരുന്നു പഴയവീട്. പുതിയ വീടാകട്ടെ 2100 ചതുരശ്രയടിയും. ഒരുനില വീടിനെയാണ് മനോഹരമായ ഇരുനില വീടാക്കി മാറ്റിയത്.

 

 

 

 

 

സിറ്റ്ഔട്ട്, ബെഡ്‌റൂം, ഡൈനിങ് റൂം, കിച്ചണ്‍, കോമണ്‍ ബാത്‌റൂം എന്നിവയാണ് പഴയ വീട്ടിലുണ്ടായിരുന്നത്. പുതിയ വീട്ടില്‍ രണ്ട് അറ്റാച്ച്ഡ് ബാത്‌റൂം ഉള്‍പ്പെ മൂന്നു ബെഡ്‌റൂമുകള്‍ ഡൈനിങ് ഹാള്‍, കിച്ചണ്‍, ലിവിങ് റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകളിലെ നിലയില്‍ വലിയൊരു ഹാള്‍, മൂന്ന് ബെഡ്‌റൂം രണ്ടു സൈഡിലും ബാല്‍ക്കണിയും ഉള്‍പ്പെടുത്തി. മുമ്പത്തെ വീടില്‍ നിന്നു വ്യത്യസ്തമായി ലിവിങ് റൂമും കിച്ചണും ഡൈനിങ്ങും തമ്മിലുള്ള മറ നീക്കി ഓപ്പണ്‍ ആക്കിയതാണ് പ്രത്യേകത.

കിച്ചണ്‍ കബോര്‍ഡുകള്‍, ടൈലുകള്‍, വയറിങ് എന്നിവയെല്ലാം മാറ്റിയിരുന്നു. വാര്‍ക്കുന്നതിനു പകരം റൂഫ് ഫ്രെയിമിങ്ങിനായി ട്രസ് വര്‍ക്കാണ് ചെയ്തത്. വൈറ്റ് & ഗ്രേ നിറമാണ് വീടിനാകെ നല്‍കിയിരിക്കുന്നത്. സ്റ്റെയര്‍ കെയ്‌സിനു കീഴിലുള്ള വാള്‍പേപ്പറും കിച്ചണിലെ വ്യത്യസ്തമാര്‍ന്ന ടൈല്‍സുമൊക്കെ ആകര്‍ഷകമാണ്

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *