ഇപ്പോൾ പലരും എങ്ങനെ ഡിസൈനർ ചെയ്യുന്നതുപോലെ വീട് അലങ്കരിക്കാം എന്ന് നോക്കുകയാണ്.എന്താണ് ഇന്റീരിയർ ഡെക്കറേഷൻ?ഇന്റീരിയർ ഡെക്കറേഷനിൽ പ്രധാനമായും ഫർണിച്ചർ ഒരുക്കുന്നു,ലേയൗട്ടിനു അനുസരിച്ചു നിറവും ലൈറ്റുമെല്ലാം അതാതു സ്ഥാനങ്ങളിൽ വയ്ക്കുന്നു. ഇതിനായി ഭാവനയും ഓരോന്നും അതാതിന്റെ യോജിച്ച സ്ഥാനങ്ങളിൽ വയ്ക്കുകയും വേണം.നിങ്ങൾക്ക് സംതൃപ്തി ഉണ്ടെങ്കിൽ ഡിസൈനറുടെ സഹായമില്ലാതെ തന്നെ ഫർണിച്ചറുകൾ നിങ്ങൾക്ക് അലങ്കരിക്കാവുന്നതാണ്.
നിങ്ങളുടെ വീട് യോജിച്ച രീതിയിൽ അത്ഭുതകരമായി എങ്ങനെ അലങ്കരിക്കാം?
എല്ലാവർക്കും അവരവരുടെ വീട് കുറഞ്ഞ ചെലവിൽ ഡിസൈനർ ചെയ്യുന്നതുപോലെ ചെയ്യാൻ ആഗ്രഹമുണ്ട്.എന്നാൽ ഇത് എങ്ങനെ ചെയ്യും?ഇത് ബുദ്ധിമുട്ടുള്ളതാണോ?വീട് അലങ്കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?ചെലവ് കുറഞ്ഞ രീതിയിൽ അത്ഭുതകരമായി വീട് എങ്ങനെ അലങ്കരിക്കാം എന്ന് നോക്കാം.അതിനായി 9 കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.
നിങ്ങളുടെ സ്ഥലത്തിന് യോജിച്ച ഡിസിസിവ് സ്റ്റയിൽ തെരഞ്ഞെടുക്കുക
കുറഞ്ഞ ചെലവിൽ വീട് അലങ്കരിക്കാൻ ആദ്യം അലങ്കാരം ഇതാണ്.ശരിയായ ഡിസിസിവ് സ്റ്റയിൽ ആൾക്കാരെ സ്വാധീനിക്കും.ആഡംബരം നിറഞ്ഞതോ,മോഡേണോ,ക്ലാസ്സിക്,അല്ലെങ്കിൽ യൂണിക് സ്റ്റയിൽ നിങ്ങൾക്ക് വീട് അലങ്കരിക്കാനായി തെരഞ്ഞെടുക്കാം. നിങ്ങളുടെ ഡിസിസിവ് സ്റ്റയിൽ തെരഞ്ഞെടുത്തുകഴിഞ്ഞാൽ റൂം കളറിന് യോജിച്ച ശരിയായ ഫർണിച്ചറുകൾ തെരഞ്ഞെടുക്കുക.വീടിന്റെ സ്ട്രക്ടറിച്ചു യോജിച്ച സ്റ്റയിൽ തെരഞ്ഞെടുക്കാൻ ശ്രമിക്കുക.ലളിതവും മോഡേണും ആയ സ്ട്രക്ച്ചർ വേർബോസ് ആർച് റീബ്ബും ധാരാളം വക്കുകൾ ഉള്ള സ്ഥലത്തു യോജിക്കില്ല.
ലൈറ്റിംഗ്
നിങ്ങളുടെ വീടിന്റെ സ്ഥലത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ലൈറ്റിങ്.നിങ്ങളുടെ താല്പര്യം,വിനോദം,എന്നിവയ്ക്കനുസരിച്ചു റൊമാന്റിക്,മോഡേൺ,അല്ലെങ്കിൽ ആഡംബര സ്റ്റയിലുകൾ എന്നിവയ്ക്കനുസരിച്ചുള്ള ലൈറ്റുകൾ തെരഞ്ഞെടുക്കണം. എന്നാൽ പല വലിപ്പത്തിലും നിറത്തിലും ആകൃതിയിലുമുള്ള ലാമ്പുകൾ അലങ്കരിക്കാനായി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.ചെറിയ സ്പെയിസിൽ ചില ലൈറ്റുകൾ ഉറപ്പിക്കാവുന്നതാണ്.ലൈറ്റുകൾ നിങ്ങളുടെ മുറികൾക്ക് ജീവനും ഓജസ്സും നൽകുന്നു.
ചെടികൾ
മുറികളിൽ ചെടികൾ വയ്ക്കുന്നത് കൂടുതൽ ഊർജ്ജം നൽകും.ഇതിന് ജീവിക്കാനായി ദിവസവും വളരെ കുറച്ചു ജലം മതിയാകും.നിങ്ങൾ കൂടുതൽ സംരക്ഷിക്കേണ്ട ആവശ്യവും ഇല്ല.പച്ച ഇലകൾ ഉള്ള ചെടികൾ കൂടുതൽ പ്രയോജനവും നൽകുന്നു.ഉദാഹരണത്തിന് മുറികൾ കൂടുതൽ ഫ്രഷും ഉർജ്ജമുള്ളതുമാക്കുന്ന കറ്റാർവാഴ,സ്പൈഡർ പ്ലാന്റ്,പീസ് ലില്ലി,ഗെർബേര ഡെയ്സി എന്നിവ ആരോഗ്യത്തിനും നല്ലതാണ്.
ഇന്റർനെറ്റിൽ നോക്കുക
നമുക്ക് തിരയാനുള്ള മികച്ച മാർഗ്ഗം ഇന്റർനെറ്റ് ആണ്.ഡിസൈനർ ചെയ്യുന്നതുപോലെ വീട് അലങ്കരിക്കാൻ നിങ്ങൾക്ക് ഇൻറർനെറ്റിൽ പരിശോധിക്കാവുന്നതാണ്.പലതരം സ്പെയിസുകൾക്ക് യോജിച്ച നിരവധി മാർഗ്ഗങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്. നിങ്ങളുടെ വീടിന് യോജിച്ച പ്രത്യേക ഫർണിച്ചറുകൾ കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് വഴി ലഭ്യമാകുകയും ചെയ്യും.
ചുമരുകളിലെ പെയിന്റിങ്
വലിയ പണച്ചെലവില്ലാതെ വീട് മനോഹരവും പുതിയതുമാക്കാനുള്ള വഴിയാണ് പെയിന്റിങ്.നിങ്ങളുടെ വ്യക്തിത്വത്തിനും താല്പര്യത്തിനും അനുസരിച്ചു ശരിയായ നിറങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. നിറങ്ങൾക്ക് ഡെക്കറേഷന് വലിയ പങ്ക് വഹിക്കാനാകും.നിങ്ങൾക്ക് ഇഷ്ടപ്പെടുന്നതും മാച്ച് ചെയ്യുന്നതുമായ നിറങ്ങൾ തെരഞ്ഞെടുക്കുക.ഡെക്കറേഷന് യോജിച്ച പെയിന്റിങ് അല്ലെന്നു തോന്നുകയാണെങ്കിൽ വാൾപേപ്പറുകൾ ഉപയോഗിക്കാവുന്നതാണ്.
റഗ്സും കർട്ടനും
നിങ്ങളുടെ തറകൾ അഴുക്കാകാതിരിക്കാനും കുറച്ചു ഫർണിച്ചർ ഉണ്ടെങ്കിൽ ശൂന്യത തോന്നാതിരിക്കാനും റഗ്സ് സഹായിക്കും.ശരിയായ നിറത്തിലുള്ള റഗ്സ് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.ശരിയായ സ്ഥലത്തു അതായത് അടുക്കളയ്ക്ക് സമീപം ,അല്ലെങ്കിൽ ബാത്ത് റൂമിന് സമീപം ഇടാൻ ശ്രദ്ധിക്കുക. വീടിനെ കൂടുതൽ മനോഹരവും ആകര്ഷകവുമാക്കുന്ന മറ്റൊന്നാണ് കർട്ടനുകൾ.ബ്രൈറ്റ് ആയ കർട്ടനുകൾ മുറികൾക്ക് വലിപ്പവും തെളിച്ചവും നൽകും.കൂടുതൽ അതിശയകരമായ രീതിയിൽ വേണമെങ്കിൽ എക്സ്ട്രാ ലോങ്ങ് കർട്ടനുകൾ ഉപയോഗിക്കാവുന്നതാണ്.കർട്ടനും റഗ്സും വളരെ ചെലവില്ലാത്തതും എന്നാൽ വീടിനെ കൂടുതൽ അലങ്കരിക്കാൻ സഹായിക്കുന്നവയുമാണ്.
ഫർണിച്ചറുകൾ
അലങ്കാരത്തിന് പ്രധാനപ്പെട്ട മറ്റൊരു ഘടകം ഫർണിച്ചറുകൾ ആണ്.നിങ്ങളുടെ സ്റ്റെയിലിന് യോജിക്കുന്ന ഫർണിച്ചറുകൾ തെരഞ്ഞെടുക്കുക.ഉപയോഗിച്ച ഫർണിച്ചറുകൾ പുതിയവയെക്കാൾ വളരെ ചെലവ് കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഇതിന് യോജിച്ച പെയിന്റ് കൂടെ തെരഞ്ഞെടുത്താൽ മതിയാകും.മിക്സിങ് ഫർണിച്ചറുകൾ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് നല്ലതാണ്.ഇത് നിങ്ങളുടെ മുറികളെ കൂടുതൽ പ്രത്യേകത ഉളളതാക്കും