വീട്ടില്‍ വെള്ളം പാഴാക്കാതിരിക്കാന്‍ ശീലിക്കാം ഈ 5 കാര്യങ്ങള്‍

മ്മുടെ വീടുകളിലെല്ലാം ഒട്ടും ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യുന്ന കാര്യങ്ങളിലൊന്നാണ് വെള്ളത്തിന്റെ ഉപയോഗം. വീട്ടില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ വെള്ളം പാഴാക്കല്‍ തടയാം. അവ ഏതൊക്കെയെന്നു നോക്കാം.

ങ്ങനെ വെള്ളം കുടിക്കാം

വെള്ളം ഗ്ലാസിലോ കപ്പിലോ ഒക്കെ എടുത്തു കുടിക്കുമ്പോള്‍ ബാക്കിയാകുന്ന വെള്ളം ഒഴിച്ചുകളയലാണ് പലരുടെയും രീതി. ഇങ്ങനെ വെള്ളം ഉപയോഗശൂന്യമാക്കുന്നതിനു പകരം കുപ്പിയില്‍ എടുത്തു വെച്ചുശീലിക്കാം. ഇതുവഴി ആവശ്യത്തിനുള്ള വെള്ളം മാത്രമേ കുടിക്കാനെടുക്കൂ.

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളുമൊക്കെ പൈപ്പിനു കീഴെ വച്ച് കഴുകുന്നവരുണ്ട്. ഇതുവഴി ഒഴുകിപ്പോകുന്ന വെള്ളത്തിന് കണക്കില്ല. ഈ സാഹചര്യം ഒഴിവാക്കാന്‍ ഒരു വലിപ്പമുള്ള പാത്രത്തില്‍ വെള്ളം നിറച്ച് അതിലേക്ക് പച്ചക്കറിയും പഴങ്ങളും ഇട്ടു വൃത്തിയാക്കാം. ശേഷം ബാക്കിയാകുന്ന വെള്ള ചെടിയിലോ മറ്റോ ഒഴിക്കുകയും ചെയ്യും.

വേവിക്കുമ്പോള്‍

സാധനങ്ങള്‍ വേവിക്കാന്‍ വെക്കുമ്പോള്‍ ആവശ്യത്തിലധികം വലിപ്പമുള്ള പാത്രത്തില്‍ വെക്കുന്നവരുണ്ട്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ വെള്ളത്തിന്റെ  ഉപയോഗവും കൂടുകയാണ് ചെയ്യുന്നത്. പാകത്തിന് വലിപ്പമുള്ള പാത്രമെടുത്ത് ആവശ്യത്തിനുള്ള വെള്ളം ഉപയോഗിച്ച് പാചകം ചെയ്യാന്‍ ശീലിക്കാം.

പാത്രം കഴുകുമ്പോള്‍

പാത്രങ്ങള്‍ കഴുകുമ്പോള്‍ അമിതമായി ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിക്കാതിരിക്കുക. പാത്രത്തില്‍ നിന്നും ഇവയുടെ അംശം കളയാന്‍ സാധാരണത്തേതിനേക്കാള്‍ വെള്ളം ആവശ്യമാണ്. സോപ്പിന്റെ അംശം എത്രത്തോളം കുറയ്ക്കുന്നോ അത്രത്തോളം വെള്ളത്തിന്റെ ഉപയോഗവും കുറയ്ക്കാം.

പൈപ്പ് തുറന്നു വച്ചു വേണ്ട

ഷവറിനു കീഴെ നിന്ന് കുളിക്കുമ്പോള്‍ അധികം സമയമെടുക്കാതിരിക്കുക. ഷവറില്‍ നിന്നു വരുന്ന വെള്ളത്തിന്റെ വേഗത കുറച്ചു വെക്കാം. ഒപ്പം പല്ലുതേക്കുമ്പോഴും കൈകഴുകുമ്പോഴും തീരുന്നതുവരെ പൈപ് തുറന്നിടുന്ന ശീലവും ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *