ലക്ഷുറി ലുക്ക് വീട്ടിലെ മുറിക്കും കൊണ്ടുവരാം, 6 ടിപ്‌സ്

നോഹരമായി സെറ്റ് ചെയ്തിരിക്കുന്ന ഫര്‍ണിച്ചറുകള്‍, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍ ഇങ്ങനെ ചില കാര്യങ്ങളാണ് പലരും ഹോട്ടല്‍ മുറികളില്‍ ആകൃഷ്ടരാകുന്നതിനു പിന്നില്‍. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹോട്ടല്‍ മുറി പോലെ ലക്ഷുറി ലുക്കിലുള്ള റൂമുകള്‍ വീട്ടിലും സെറ്റ് ചെയ്യാം. അവ ഏതൊക്കെയെന്നു നോക്കാം.

ബെഡ്

ഹോട്ടല്‍ മുറികളിലെ ബെഡുകള്‍ ഒറ്റകാഴ്ച്ചയില്‍ തന്നെ ആകര്‍ഷകമാണ്.അതിനു കാരണം മനോഹരമായി അത് സെറ്റ് ചെയ്തിരിക്കുന്നതാണ്. ബെഡ്ഷീറ്റും ബെഡ് കവറുമൊക്കെ അടുക്കുകള്‍ പോലെ സെറ്റ് ചെയ്യുന്നതും രണ്ട് തലയിണകള്‍ക്കു പുറമെ ഡെക്കറേറ്റീവ് പില്ലോകള്‍ കൂടി വെക്കുന്നതും ഭംഗി വര്‍ധിപ്പിക്കുന്നു. ഒപ്പം വെള്ള നിറത്തിലോ ന്യൂട്രല്‍ ടോണുകളിലോ ഉള്ള കോട്ടണ്‍ ഷീറ്റുകള്‍ ഉപയോഗിച്ച് കീഴെയായി മടക്കിയിടുകയുമാവാം.

ലൈറ്റിങ്

ഹോട്ടല്‍ മുറികളിലെ മറ്റൊരു പ്രത്യേകത ലൈറ്റിങ്ങാണ്. വീട്ടിലെ മുറികളിലും ഈ ലുക്ക് കൊണ്ടുവരാം. അതിനായി വ്യത്യസ്തമായ ലാംപ് ഷെയ്ഡുകളും പെന്‍ഡന്റ് ലൈറ്റുകളും ചുവരില്‍ തൂക്കുന്ന ലൈറ്റുകളും ടേബിള്‍ ലാപുമൊക്കെ സെറ്റ് ചെയ്ത് മുറിയെ സ്റ്റൈലിഷ് ആക്കാം. അല്‍പം മിതമായ പ്രതീതിയാണു വേണ്ടതെങ്കില്‍ വെള്ള നിറത്തിലുള്ള എല്‍ഇഡി ലൈറ്റുകളിടാം.

ജനലുകള്‍

ഇനി ജനലുകളിലെ കര്‍ട്ടനുകള്‍ വാങ്ങുമ്പോള്‍ റെഡിമെയ്ഡ് ആയവ വാങ്ങാന്‍ പോകാതെ പരീക്ഷണത്തിനു മുതിര്‍ന്നാലോ? കസ്റ്റം മെയ്ഡ് കര്‍ട്ടനുകള്‍ കൊണ്ടും സ്റ്റൈലിഷ് ആയ ഡ്രേപ്പറി റോഡുകള്‍ കൊണ്ടും ജനലുകളെ മനോഹരമാക്കാം. ഇരുണ്ട നിറങ്ങള്‍ക്കൊപ്പം വെള്ള നിറത്തിലുള്ള കര്‍ട്ടനുകള്‍ മിക്‌സ് ചെയ്തുപയോഗിക്കുന്നത് മുറിയില്‍ സ്വാഭാവിക വെളിച്ചത്തിന്റെയും താപനിലയുടെയും സഞ്ചാരം സുഗമമാക്കും.

എക്‌സ്ട്രാ സീറ്റിങ്

വീട്ടില്‍ മുറി ഒരുക്കുമ്പോള്‍ ബെഡിനു മാത്രമാകും സാധാരണ കൂടുതല്‍ പ്രാധാന്യം നല്‍കുക. എന്നാല്‍ ഹോട്ടല്‍ മുറികള്‍ പോലൊന്നാണ് നിങ്ങളുടെ മനസ്സിലെങ്കില്‍ ബെഡിനപ്പുറം മറ്റു ചില കാര്യങ്ങള്‍ കൂടി മുറിയില്‍ ഉള്‍പ്പെടുത്താം. ചെറിയൊരു ടീപോയും ഒന്നോ രണ്ടോ കസേരകളോ സെറ്റിയോ മേശവലിപ്പുമൊക്കെ നന്നായി ഒരുക്കിയിടാം. വായിക്കാനോ ഒഫീഷ്യല്‍ ജോലികള്‍ക്കായോ ചെറിയൊരിടവും ബെഡ്‌റൂമില്‍ തന്നെ കണ്ടെത്താം.

ചുവരുകള്‍

ഹോട്ടല്‍ മുറികളില്‍ കാണുന്ന മറ്റൊരു പ്രത്യേകത മനോഹരമായ ചുവരുകളായിരിക്കും. ബെഡിനു പുറകിലായുള്ള ചുവരുകള്‍ വാള്‍പേപ്പറുകള്‍ കൊണ്ടോ ചുവര്‍ ചിത്രങ്ങള്‍ കൊണ്ടോ അലങ്കരിച്ചതായിരിക്കും. ഇത്തരത്തില്‍ വീട്ടിലും ചെയ്യുന്നത് മുറിയുടെ ഗ്ലാമറസ് ലുക് വര്‍ധിപ്പിക്കും.

കാര്‍പെറ്റുകള്‍

ഹോട്ടല്‍ മുറികളിലെ മറ്റൊരു ആകര്‍ഷണം കാര്‍പെറ്റുകളാണ്. കട്ടിലിനു സമീപമോ സെറ്റിക്കു കീഴെയോ ഒക്കെ കാര്‍പെറ്റുകള്‍ ഇട്ടുനോക്കൂ. ഒപ്പം മുറിയുടെ നിറത്തിനു ചേരുന്നതാകാനും ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *