ടി.കെ.എം കോളേജ് പൂര്‍വ വിദ്യാര്‍ഥികള്‍ നിര്‍മിച്ച അതിജീവനം വീട്‌

കുണ്ടറ: പ്രളയം ദുരിതം വിതച്ച മണ്‍റോത്തുരുത്ത് പഞ്ചായത്തില്‍ ടി.കെ.എം. കോളജ് 28 ദിവസംകൊണ്ട് വീടുനിര്‍മാണം പൂര്‍ത്തിയാക്കി. നെന്മേനിയില്‍ രാജേന്ദ്രന്റെയും ഉഷയുടെയും വീടാണ് പ്രീഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യയില്‍ പുനര്‍നിര്‍മിച്ചത്.

രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയുമുള്ള 540 ചതുരശ്രയടി വീടിന് അതിജീവനം എന്നാണ് പേരിട്ടിരിക്കുന്നത്. ആറരലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. 90 ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികളാണ് പണം സ്വരൂപിച്ചത്.

മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തില്‍ ഗൃഹപ്രവേശം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. എസ്.അയൂബ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *